Posts

Showing posts from September, 2011

വാൽകിണ്ടി മാഹാത്മ്യം

വാൽകിണ്ടി മാഹാത്മ്യം സുന്ദരവനമത് കേൾക്കും പോലെ സുന്ദരമാമതു കേട്ടതു സത്യം സുന്ദമാമൊരു കാനന മധ്യേ മന്ദതയാലൊഴുകും ജലധാര    കായും കനിയുംവേണ്ടതു പോലെ ഭിന്ന നിറത്താൽ പൂവും തളിരും വിസ്തൃത ശൈലേ നിന്ന് പതിക്കും ചില്ലുടയുന്നതു പോലൊരു ധാര ദിനകരനവനുടെ ശുഭ്രതയവിടെ നാനാവർണം ചൊരിയും കേമം ഗിരിനിര സാനുവിൽ വർണമഹോത്സവം കാണാനെത്തും കാടിൻമക്കൾ കാനനമപ്പുറമുണ്ടൊരുഗ്രാമം ഏകതവിളയാടുന്നൊരുരംഗം ഏകമനസ്സാലൈക്യംപൂണ്ടൊരു പരിപാവനമാമനരുടെ ഗ്രാമം വർഗനരൻമാരൊന്നേ ചേർന്നിത് സ്വർഗംപോലവരതിനെയുയർത്തി. പശിയവരറിയുന്നില്ലതുകാര്യം വേണ്ടതുപോലെ കായും കനിയും ദാഹമകറ്റാനവരുടെ മധ്യേ യൊഴുകുന്നുണ്ടൊരു നീരിൻധാര ഒരുദിനമവരൊരു സത്യമറിഞ്ഞു നീരൊഴുകുന്നതു കുറയും പോലെ പിറ്റെദിനവും കണ്ടവരതുപോൽ ഇന്നലയോളമിതില്ലിതു സത്യം ഇതുപോൽ പോയാലൊരുനാൾ നമ്മൾ ദാഹിച്ചവശതപൂണ്ടു മരിക്കും ആറ് മരിക്കും കഥയതറിഞ്ഞവർ അന്യോന്യം തഥയുരചെയ്യുന്നു. വിവരമറിഞ്ഞവരെശല്ലാ വീടരു മൊത്തൊരുനാളിൽ മുഖ്യനു മുമ്പിൽ ഗ്രാമത്തലവനറിഞ്ഞുകഥിച്ചു വരുമൊരു നാളിൽ കൂടിയിരിക്കാം ഇതിനൊരുപായം കണ്ടേയൊക്കൂ അന്നാളിൽ നാമുര ചെയ്തോ