Posts

Showing posts from October, 2010

എവിടെപ്പോയി

പേമാരി പെയ്യുമ്പോള്‍ പൊങ്ങുന്ന മണ്ണിന്റെ പുതുമണം എവിടെപ്പോയി ? പ്രകൃതിക്കിണങ്ങുന്ന അഴകോടെ ഒഴുകുന്ന ചെറുപുഴയെവിടെപ്പോയി ? റോഡരികില്‍ പൂക്കുന്ന പൂമ്പാറ്റയെത്തുന്ന പൂച്ചെടികളെവിടെപ്പോയി ? പുല്‍ക്കൊടി വളരുന്ന പൂങ്കുരുവിയെത്തുന്ന   മലവാഴത്തോട്ടങ്ങളെവിടെപ്പോയി ?        അളിഞ്ഞശവങ്ങള്‍ നാറുമ്പോള്‍         മണ്ണിന്‍പുതുമണം എങ്ങോപോയി.        മലിനജലമൊഴുക്കി വിടുമ്പോള്‍        ചെറുപുഴയെങ്ങോപോയി. സിഗരറ്റുകുറ്റികള്‍ റോഡരികില്‍  നിറയുമ്പോള്‍ പൂച്ചെടിയെങ്ങോ പോയി. വീടുകള്‍ നിറയുമ്പോള്‍ ഫ്ലാറ്റുകള്‍ നിറയുമ്പോള്‍ തോട്ടങ്ങളെങ്ങോ പോയി.                                                   - ഹിബാ ഹാഫിസ്

പൊന്നോണം

പൊന്നിന്‍ ചിങ്ങം വന്നെത്തി ഓണക്കാലം വന്നെത്തി ഓണപ്പൂക്കള്‍ വിരിഞ്ഞല്ലോ അത്തപ്പൂക്കളമിട്ടല്ലോ ഓണത്തപ്പനെ വരവേല്ക്കാന്‍‍ ഓണക്കോടിയുടുക്കേണം പീഠമൊരുക്കി സദ്യയൊരുക്കി വിളക്കുവെയ്ക്കാം നമ്മള്‍‍ക്ക് പാട്ടുകള് പാടി കൂട്ടരുമൊത്ത് കൈകൊട്ടിക്കളിയാടീടാം ഓണത്തപ്പനെ പൂവിളിയോടെ സ്വാഗതമോതാം നമ്മള്‍ക്ക്                                           ---- Jwala. K. C. T. P