എവിടെപ്പോയി
പേമാരി പെയ്യുമ്പോള്‍ പൊങ്ങുന്ന
മണ്ണിന്റെ പുതുമണം എവിടെപ്പോയി ?
പ്രകൃതിക്കിണങ്ങുന്ന അഴകോടെ
ഒഴുകുന്ന ചെറുപുഴയെവിടെപ്പോയി ?
റോഡരികില്‍ പൂക്കുന്ന പൂമ്പാറ്റയെത്തുന്ന
പൂച്ചെടികളെവിടെപ്പോയി ?
പുല്‍ക്കൊടി വളരുന്ന പൂങ്കുരുവിയെത്തുന്ന
മലവാഴത്തോട്ടങ്ങളെവിടെപ്പോയി ?
അളിഞ്ഞശവങ്ങള്‍ നാറുമ്പോള്‍
മണ്ണിന്‍പുതുമണം എങ്ങോപോയി.
മലിനജലമൊഴുക്കി വിടുമ്പോള്‍
ചെറുപുഴയെങ്ങോപോയി.
സിഗരറ്റുകുറ്റികള്‍ റോഡരികില്‍
നിറയുമ്പോള്‍ പൂച്ചെടിയെങ്ങോ പോയി.
വീടുകള്‍ നിറയുമ്പോള്‍
ഫ്ലാറ്റുകള്‍ നിറയുമ്പോള്‍
തോട്ടങ്ങളെങ്ങോ പോയി.
- ഹിബാ ഹാഫിസ്
മണ്ണിന്റെ പുതുമണം എവിടെപ്പോയി ?
പ്രകൃതിക്കിണങ്ങുന്ന അഴകോടെ
ഒഴുകുന്ന ചെറുപുഴയെവിടെപ്പോയി ?
റോഡരികില്‍ പൂക്കുന്ന പൂമ്പാറ്റയെത്തുന്ന
പൂച്ചെടികളെവിടെപ്പോയി ?
പുല്‍ക്കൊടി വളരുന്ന പൂങ്കുരുവിയെത്തുന്ന
മലവാഴത്തോട്ടങ്ങളെവിടെപ്പോയി ?
അളിഞ്ഞശവങ്ങള്‍ നാറുമ്പോള്‍
മണ്ണിന്‍പുതുമണം എങ്ങോപോയി.
മലിനജലമൊഴുക്കി വിടുമ്പോള്‍
ചെറുപുഴയെങ്ങോപോയി.
സിഗരറ്റുകുറ്റികള്‍ റോഡരികില്‍
നിറയുമ്പോള്‍ പൂച്ചെടിയെങ്ങോ പോയി.
വീടുകള്‍ നിറയുമ്പോള്‍
ഫ്ലാറ്റുകള്‍ നിറയുമ്പോള്‍
തോട്ടങ്ങളെങ്ങോ പോയി.
- ഹിബാ ഹാഫിസ്
Comments
Post a Comment
അഭിപ്രായമെഴുതൂ